നിസാർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ കളേഴ്സിന്റെ ട്രെയിലർ വെള്ളിയാഴ്ച റിലീസാകും. തമിഴകത്തിന്റെ മക്കൾ ശെൽവൻ വിജയ്, സേതുപതിയാണ് ട്രെയിലർ റിലീസ് ചെയ്യുന്നത്. മെഗാ മീഡിയ പ്രൊഡക്ഷൻ ഹൗസ് ദുബായിയുടെ സഹകരണത്തോടെ ലൈം ലൈറ്റ് പിക്ചേഴ്സിന് വേണ്ടി അജി ഇടിക്കുള, ജിയ ഉമ്മൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കളേഴ്സിൽ വരലക്ഷ്മി ശരത്കുമാർ, ഇനിയ, ദിവ്യ പിള്ള, റാംകുമാർ, ബേബി ആരാധ്യ, തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ എന്നിവരാണ് പ്രധാന താരങ്ങൾ. രചന : പ്രസാദ് പാറപ്പുറം, കാമറ: സജൻ കളത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ: നിസാർ വാരാപ്പുഴ. എസ്.പി. വെങ്കിടേഷാണ്കളേഴ്സിന്റെ സംഗീത സംവിധായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |