ന്യൂഡൽഹി: പ്രധാനമന്ത്രിയായ ശേഷം , ലോക് ആനന്ദ് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ നരേന്ദ്ര മോദിക്കൊപ്പം ഉറ്റവരായി ആരുമില്ല.ഉദ്യോഗസ്ഥരും കാവൽക്കാരും മാത്രമാണ് കൂട്ട്. ചെറുപ്പത്തിലേ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതിനാൽ അതു ശീലമായി.
ചെറുപ്പത്തിൽ യശോദാബെൻ ചിമൻലാലിനെ വിവാഹം കഴിച്ചതും, പിന്നീട് മുഴുവൻ സമയ സംഘപ്രവർത്തകനായി മാറിയപ്പോൾ ബ്രഹ്‌മചര്യം അനുഷ്‌ഠിക്കാനായി ഏകനായി മാറിയതും മോദി തന്നെ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉപദേശം നൽകാനും സ്‌നേഹിക്കാനുമുള്ളത് അമ്മ ഹീരാബെൻ മാത്രം. പക്ഷേ, അമ്മ ഗുജറാത്തിൽ മെഹ്‌സാനയിലെ വാദ്നഗറിലെ വസതിയിലാണുള്ളത്. ഡൽഹിയിലെ വീട്ടിൽ വന്നിട്ട് എന്തു ചെയ്യാനാണെന്ന് മോദി. ഗുജറാത്തിൽ പോകുമ്പോൾ അമ്മയെ കാണും. പഴയ പതിവ് അമ്മ മറക്കാറില്ല: മകന് വണ്ടിക്കൂലിക്ക് ഒന്നേകാൽ രൂപ നൽകും. തിരിച്ച് അമ്മ ഒന്നും പ്രതീക്ഷിക്കുന്നില്ല. തനിക്ക് വേറെ നല്ലൊരു ജോലി ലഭിച്ചിരുന്നെങ്കിൽ അമ്മ സന്തോഷിച്ചേനെയെന്നും മോദി പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |