സൗബീൻ ഷാഹിർ നായകനായ അമ്പിളി എന്ന
ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ പുതുമുഖ നായിക തൻവിറാമിന്റെ പുതിയ വിശേഷങ്ങൾ
ബാല്യം മുതലേ സിനിമയെ സ്നേഹിക്കുകയും മോഹിക്കുകയും ചെയ്ത പെൺകുട്ടിയാണ് തൻവിറാം. ഒരുപാട് സ്നേഹിക്കുകയും മോഹിക്കുകയും ചെയ്തതുകൊണ്ടാകാം തൻവി ഒടുവിൽ ഇഷ്ടമേഖലയായ സിനിമയിൽ തന്നെയെത്തി'അഭിനയിക്കണമെന്ന് തോന്നി.പഠിച്ച് ജോലി നേടിയപ്പോഴും മനസിൽ സിനിമ തന്നെയായിരുന്നു. അമ്പിളി എന്ന ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ തൻവി റാം പറയുന്നു.
സിനിമ മാത്രമായിരുന്നു സ്വപ്നം. സിനിമയ്ക്കപ്പുറം ഒന്നിനെ കുറിച്ചും ചിന്തിച്ചിട്ടില്ല.2012ൽ മിസ് കേരള മത്സരത്തിൽ പങ്കെടുത്തു. അതിൽ മിസ് വിവീഷ്യസ് എന്ന സബ് ടൈറ്റിൽ കിട്ടി. അതിലൊന്നും എന്റെ ആഗ്രഹം തീർന്നില്ല .ആദ്യ സിനിമ പൂജ കഴിഞ്ഞ് പകുതി വഴിയിലായി.വീട്ടിൽ ആണെങ്കിൽ തകൃതിയിൽ കല്യാണം ആലോചിക്കുന്നു . ഞാൻ കുടുങ്ങുമെന്ന തോന്നിയ സമയത്താണ് അമ്പിളിയിലേക്കുള്ള ഒാഫർ വരുന്നത്.
ഇപ്പോൾ ബംഗളൂരുവിലാണ്.ഒരുപാട് തിരക്കഥകൾ കേൾക്കുന്നുണ്ട്. അഭിനയ സാദ്ധ്യതയുള്ള വേഷങ്ങൾ മാത്രം ചെയ്താൽ മതിയെന്നാണ് തീരുമാനം. ജൂഡ് ആന്റണിയുടെ സിനിമയാണ് ഇനി ചെയ്യുന്നത്. ടൊവിനോയാണ് നായകൻ. കപ്പേളയിൽ ശ്രീനാഥ് ഭാസിയുടെ ജോഡിയായിരുന്നു. കൊവിഡ് സമയത്തായിരുന്നു ആ സിനിമയുടെ റിലീസ് . അന്ന് ഒരുപാടുപേരൊന്നും ആ സിനിമ കണ്ടില്ല. എന്നാൽ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതിന് ശേഷം കിട്ടിയ അഭിനന്ദനങ്ങൾക്ക് കണക്കില്ല.
ചെറുപ്പം മുതൽ ബംഗളൂരുവിൽ ആണെങ്കിലും അവധിക്കാലങ്ങളിൽ ഞാൻ കണ്ണൂരിൽ ഒാടിയെത്തും. സ്നേഹമുള്ള മനുഷ്യരാണ് കണ്ണൂരിലേത്. അവരുടെ ഭാഷയ്ക്കുപോലുമുണ്ട് ആ സ്നേഹവും നിഷ്കകളങ്കതയും. അച്ഛന്റെയും അമ്മയുടെയുമെല്ലാം വീടുകൾ കണ്ണൂരാണ്. ബന്ധുക്കളെല്ലാം അവിടെയുണ്ട്.കണ്ണൂരിലെ വിഭവങ്ങളെല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഹൈദരാബാദ് ബിരിയാണിയും,പനീർ ബട്ടർ മസാലയുമാണ് മറ്റ് പ്രിയ വിഭവങ്ങൾ.
അമ്പിളിയിലെ ടീന എന്റെ പ്രിയപ്പെട്ട കഥാപാത്രമാണ്.ഞാൻ പ്രണയിക്കുന്നുണ്ടെങ്കിൽ ടീനയെ പോലെയൊരു കാമുകിയായിരിക്കും.പരസ്പരമുള്ള സ്നേഹത്തിൽ വിശ്വാസം ഉണ്ടായിരിക്കണം.കാണിക്കുന്ന സ്നേഹത്തിന് ആത്മാർത്ഥത ഉണ്ടായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |