ലോകേഷ് കനകരാജിന്റെ ചിത്രം ഫെബ്രുവരിയിൽ
കൈദി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ സിനിമയിൽ കമൽഹാസൻ നായകനാകുന്നു. ഗ്യാംഗ് സ്റ്റർ സിനിമ എന്നാണ് സൂചന. കമലിന്റെ 232-ാംചിത്രമാണിത്. കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ്കമൽ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത ഫെബ്രുവരിയിൽ തുടങ്ങുമെന്നാണ് സൂചന. ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ -2 പൂർത്തിയാക്കിയ ശേഷമായിരിക്കും കമൽ ലോകേഷിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യുക. വിജയ് , വിജയ് സേതുപതി, മാളവിക മോഹനൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന മാസ്റ്ററാണ് ലോകേഷ് കനകരാജ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ മാർച്ചിൽറിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ െകാവിഡ് മൂലം നീട്ടിവച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |