ജയസൂര്യ നായകനാകുന്ന വെള്ളം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ പ്രജേഷ് സെൻ.
വിഷു റിലീസായി എത്തേണ്ടിയിരുന്ന വെള്ളം ലോക് ഡൗൺ കാരണം നീട്ടിവയ്ക്കുകയായിരുന്നു.കൊവിഡിൽ നിന്ന് കരകയറിയശേഷം ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനമെന്നും പ്രജേഷ് വ്യക്തമാക്കി. സെൻട്രൽ പിക്ചേഴ്സ് ആണ് വെള്ളം പ്രദർശനത്തിനെത്തിക്കുന്നത്. സംയുക്ത മേനോൻ നായികയായി എത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സിദ്ധിഖ്, ഇടവേള ബാബു, ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, നിർമ്മൽ പാലാഴി, വിജിലേഷ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |