തിരുവനന്തപുരം : ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ കമ്പനിയായ യുഎസ്ടി ഗ്ലോബലിൻ്റെ സിഇഒ കൃഷ്ണ സുധീന്ദ്രയ്ക്ക് ഗ്ലാസ്ഡോറിൻ്റെ ആഗോള അംഗീകാരം. കൊവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും മികച്ച റേറ്റിംഗുള്ള 25 സി.ഇ.ഒമാരുടെ ഗ്ലാസ്ഡോർ പട്ടികയിലാണ് കൃഷ്ണ സുധീന്ദ്ര ഇടം പിടിച്ചത്. 2020 മാർച്ച് മുതൽ ജൂലായ് വരെയുള്ള ജീവനക്കാരുടെ ഫീഡ്ബാക്ക് വിലയിരുത്തിയാണ് ഗ്ലാസ്‌ഡോർ പട്ടിക പ്രസിദ്ധീകരിച്ചത്.
പട്ടികയിലെ എട്ട് ടെക് സി.ഇ.ഒമാരിൽ ഒരാളായ കൃഷ്ണ സുധീന്ദ്രയ്ക്ക് 86 ശതമാനം ലീഡർഷിപ്പ് സ്കോർ ലഭിച്ചു. സർവേയിൽ 18ാം റാങ്കാണ് അദ്ദേഹത്തിന് ലഭിച്ചത്. ഗ്ലാസ്ഡോറിൻ്റെ 2020-ലെ ടോപ് 100 ബെസ്റ്റ് പ്ലേസസ് ടു വർക്ക് എന്ന ഗ്ലാസ്‌ഡോർ എംപ്ലോയീസ് ചോയ്‌സ് അവാർഡും യു.എസ്.ടി ഗ്ലോബൽ നേടിയിട്ടുണ്ട്.
2019 മെയിലാണ് കൃഷ്ണ സുധീന്ദ്ര സി.ഇ.ഒ ആയി ചുമതലയേൽക്കുന്നത്. യു.എസ്,ടി ഗ്ലോബൽ പ്രസിഡന്റായും സി.എഫ്.ഒ. ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് അക്കൗണ്ടിംഗിലും എക്കണോമിക്സിലും ബിരുദം നേടിയിട്ടുള്ള കൃഷ്ണ സുധീന്ദ്ര സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിലെ അംഗവുമാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |