ന്യൂഡൽഹി: പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ഗൂഗിളിന്റെ മാർഗ നിർദേശങ്ങൾ തുടർച്ചയായി ലംഘിച്ചതിന്റെ പേരിലാണ് പേമെന്റ് ആപ്പായ പേടിഎമ്മിനെതിരെ നടപടി എടുത്തത്. പേടിഎമ്മിന്റെ പേമെന്റ് ആപ്പ് മാത്രമാണ് ഇപ്പോൾ ലഭ്യമാകാത്തത്. അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാൾ എന്നിവ ഇപ്പോഴും പ്ലേസ്റ്റോറിൽ ലഭിക്കുന്നുണ്ട്. എന്നാൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ പേടിഎം ഇപ്പോഴും ലഭിക്കുന്നുണ്ട്.
ഓൺലൈൻ ചൂതാട്ടത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള ആപ്പുകളെ പിന്തുണയ്ക്കില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. ഓൺലൈൻ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ നിയമങ്ങൾ നിരന്തരം ലംഘിച്ചതാണ് നിരോധനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഗൂഗിൾ ആൻഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ടിന്റെ വൈസ് പ്രസിഡന്റ് സെക്യൂരിറ്റി ആന്റ് പ്രൈവസി സംബന്ധിച്ച പുതിയ മാർഗ നിർദ്ദേശത്തെക്കുറിച്ചുളള ബ്ലോഗ് പോസ്റ്റ് ചെയ്ത് അല്പം കഴിഞ്ഞപ്പോഴായിരുന്നു നിരോധനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |