ഇന്ത്യൻ വാഹനപ്രേമികൾ കാത്തിരുന്ന കിയ സോണെറ്റ് കോംപാക്ട് എസ്.യു.വി വിപണിയിലെത്തി. കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലാണ് സോണെറ്റ്. 15 വ്യത്യസ്ത വേരിയെന്റുകളിലാണ് സോണെറ്റ് എത്തുന്നത്. 6.71 ലക്ഷം രൂപ മുതലാണ് വില. ഏറെ സവിശേഷതകളോടെയാണ് സോണെറ്റ് എത്തിയിരിക്കുന്നത്. മാരുതി സുസുകി വിറ്റാറ ബ്രെസ, ഹ്യൂണ്ടായ വെന്യൂ, ടാറ്റ നെക്സോൺ തുടങ്ങിയ കോംപാക്ട് എസ്.യു.വികൾക്ക് സോണെറ്റ് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ഏഴ് നിറങ്ങൾക്കൊപ്പം തന്നെ മൂന്ന് ഡ്യുവൽ ടോൺ കളർ തീമും കിയ സോണെറ്റിനുണ്ട്. രണ്ട് ട്രിം ലൈനുകൾ, 4 എഞ്ചിൻ. 5 ഗിയർബോക്സ് ഓപ്ഷനുകളും സോണെറ്റിന്റെ പ്രത്യേകതയാണ്.
കിയ സോണറ്റ് വില
6.71 ലക്ഷം മുതലാണ് കിയ സോണെറ്റിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില. കിയോ സോണെറ്റ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില ചുവടെ
കിയ സോണെറ്റ് 1.2 - ലിറ്റർ പെട്രോൾ എച്ച്.ടി.ഇ ( 5 എം.ടി ) - 6.71 ലക്ഷം
കിയ സോണെറ്റ് 1.2 - ലിറ്റർ പെട്രോൾ എച്ച്.ടി.കെ ( 5 എം.ടി ) - 7.59 ലക്ഷം
കിയ സോണെറ്റ് 1.2 - ലിറ്റർ പെട്രോൾ എച്ച്.ടി.കെ + ( 5 എം.ടി ) - 8.45 ലക്ഷം
കിയ സോണെറ്റ് 1.0 - ലിറ്റർ ടർബോ പെട്രോൾ എച്ച്.ടി.കെ + ( 6 എം.ടി ) - 9.49 ലക്ഷം
കിയ സോണെറ്റ് 1.0 - ലിറ്റർ ടർബോ പെട്രോൾ എച്ച്.ടി.കെ + ( 7ഡി.സി.റ്റി ) - 10.49 ലക്ഷം
കിയ സോണെറ്റ് 1.0 - ലിറ്റർ ടർബോ പെട്രോൾ എച്ച്.ടി.എക്സ് ( 6 എം.ടി ) - 9.99 ലക്ഷം
കിയ സോണെറ്റ് 1.0 - ലിറ്റർ ടർബോ പെട്രോൾ എച്ച്.ടി.എക്സ് + ( 6 എം.ടി ) - 11.65 ലക്ഷം
കിയ സോണെറ്റ് 1.0 - ലിറ്റർ ടർബോ പെട്രോൾ ജി.ടി.എക്സ് + ( 6 ഐ.എം.ടി ) - 11.99 ലക്ഷം
കിയ സോണെറ്റ് 1.5 - ലിറ്റർ ഡീസൽ ഡബ്ല്യൂ.ജി.ടി എച്ച്.ടി.ഇ ( 6 എം.ടി ) - 8.05 ലക്ഷം
കിയ സോണെറ്റ് 1.5 - ലിറ്റർ ഡീസൽ ഡബ്ല്യൂ.ജി.ടി എച്ച്.ടി.കെ ( 6 എം.ടി ) - 8.99 ലക്ഷം
കിയ സോണെറ്റ് 1.5 - ലിറ്റർ ഡീസൽ ഡബ്ല്യൂ.ജി.ടി എച്ച്.ടി.കെ + ( 6 എം.ടി ) - 9.49 ലക്ഷം
കിയ സോണെറ്റ് 1.5 - ലിറ്റർ ഡീസൽ ഡബ്ല്യൂ.ജി.ടി എച്ച്.ടി.എക്സ് ( 6 എം.ടി ) - 9.99 ലക്ഷം
കിയ സോണെറ്റ് 1.5 - ലിറ്റർ ഡീസൽ ഡബ്ല്യൂ.ജി.ടി എച്ച്.ടി.എക്സ് + ( 6 എം.ടി ) - 11.65 ലക്ഷം
കിയ സോണെറ്റ് 1.5 - ലിറ്റർ ഡീസൽ ഡബ്ല്യൂ.ജി.ടി ജി.ടി.എക്സ് + ( 6 എം.ടി ) - 11.99 ലക്ഷം
കിയ സോണെറ്റ് 1.5 - ലിറ്റർ ഡീസൽ വി.ജി.റ്റി എച്ച്.ടി.കെ + ( 6 എ.ടി ) - 10.39 ലക്ഷം
പ്രത്യേകതകൾ
സ്പോർട്ടി ലുക്ക്. ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ. ടൈഗർ നോസ് ഗ്രില്ല്, ഹെഡ്‌ലൈറ്റ്, ഡി.ആ.എൽ, ഫോഗ്ലാബ് എന്നിവ എൽ.ഇ.ഡിയാണ്. ഹണികോംബ് ഡിസൈനിലെ എയർഡാം. ചുവപ്പ് നിറത്തിലെ കാലിപ്പേഴ്സ്. 10.25 ഇഞ്ച് അൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ചിട്ടയായി നൽകിയിട്ടുള്ള ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, ഗ്ലോസ് ബ്ലാക്ക് എസ് വെന്ററുകൾ, വയർലെസ് ചാർജിംഗ് തുടങ്ങിയ ഇന്റീരിയർ ഫീച്ചറുകൾ പകരം വയ്ക്കാനില്ലാത്തതാണ്.
1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 998 സിസിയിൽ 118 ബി.എച്ച്.പി പവറും 172 എൻ.എം ടോർക്കും, 1.2 ലിറ്റർ പെട്രോൾ എൻജിൻ 1197 സി.സിയിൽ 82 ബി.എച്ച്.പി പവറും 115 എൻ.എം ടോർക്കും, 1.5 ലിറ്റർ ഡീസൽ എൻജിൻ 1493 സി.സിയിൽ 113 ബി.എച്ച്.പി പവറും 250 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ മോഡലിന് 19 മുതൽ 24 കിലോമീറ്റർ വരെയും പെട്രോൾ മോഡലിന് 18.2 മുതൽ 18.4 കിലോമീറ്റർ വരെ ഇന്ധനക്ഷമത കിയ ഉറപ്പ് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |