മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും ആശ ശരത്തും പ്രധാന വേഷത്തിൽ എത്തുന്നു. ഒരു ഗ്രാമത്തിലെ സ്കൂളിൽ പഠിച്ച രണ്ട് വിദ്യാർത്ഥികൾ 34 വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പട്ടാള ചിത്രങ്ങളിൽ നിന്ന് മാറി ഇതാദ്യമായി മേജർ രവി ഒരു പ്രണയ ചിത്രം ഒരുക്കുകയാണ്. സുരേഷ് ഗോപിയും മേജർ രവിയും ആദ്യമായാണ് ഒന്നിക്കുന്നത്. കർമ്മയോദ്ധ, 1971 ബിയോണ്ട് ബോർഡേഴ്സ് എന്നീ മേജർ രവി ചിത്രങ്ങളിൽ ആശ ശരത്ത് അഭിനയിച്ചിട്ടുണ്ട്. ബി 3 വിഷ്വൽ ആർട്സിന്റെ ബാനറിൽ ബിജോയ്,ബിനോജ്, ബിനോയി എന്നിവർ ചേർന്നാണ് നിർമാണം. ഉമേഷ് കെ. ഉണ്ണി, സനൽ ശിവറാം എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.മേജർ രവിയുടെ മകനായ അർജുൻ രവിയാണ് ഛായാഗ്രാഹകൻ. ദ കുങ് ഫു മാസ്റ്ററാണ് അർജുന്റെ ആദ്യ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |