ജോണി വാക്കർ, കിലുക്കം, കിഴക്കൻ പത്രോസ് , ഇന്ദ്രജാലം, കൗരവർ, നാടോടി, വാത്സല്യം, സ്ഫടികം ഒട്ടേറെ സിനിമകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് തിരിച്ചുവരുന്നു. നിസാർ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായ കളേഴ്സിലൂടെയാണ് എസ്.പി. വെങ്കിടേഷിന്റെ തിരിച്ചുവരവ്. ചിത്രത്തിൽ അഞ്ച് ഗാനങ്ങളാണുള്ളത്. െെലം െെലറ്റ് പിക്ചേഴ്സിനുവേണ്ടി അജി ഇടിക്കുള , ജിയാ ഉമ്മൻ എന്നിവർ ചേർന്ന് നിർമ്മിച്ച കളേഴ്സിൽ വരലക്ഷ്മി ശരത്കുമാർ, ഇനിയ, ദിവ്യ പിള്ള, റാം കുമാർ, ബേബി ആരാധ്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രസാദ് പാറപ്പുറത്തിന്റേതാണ് രചന. കാമറ സജൻ കളത്തിൽ. െെവര ഭാരതിയാണ് കളേഴ്സിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
1985ൽ ജനകീയ കോടതി എന്ന ചിത്രത്തിലൂടെയാണ് എസ്.പി വെങ്കിടേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വർഷം രാജാവിന്റെ മകനിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി എസ്.പി വെങ്കിടേഷ് ഹിറ്റ്മേക്കർ പദവി സ്വന്തമാക്കി. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, ബംഗാളി , ഹിന്ദി എന്നീ ഭാഷകളിലും എസ്.പി വെങ്കിടേഷ് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |