മലയാള സിനിമ നൂറിൽ നൂറ് മാർക്ക് നൽകിയ നിർമ്മാതാവാണ് വിജയ് ബാബു. മലയാളത്തിലെ ആദ്യ ഒ.ടി. ടി റിലീസായ സൂഫിയും സുജാതയുടെ നിർമാതാവ് എന്നതാണ് വിജയ് ബാബുവിന്റെ പുതിയ തിളക്കം. സൂഫിയും സുജാതയും വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. വിജയ് ബാബു നിർമിക്കുന്ന രണ്ടു സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോം, നായകൾ അഭിനേതാക്കളായി എത്തുന്ന വാലാട്ടി എന്നിവയാണ് ചിത്രങ്ങൾ. ഫിലിപ്സ് ആൻഡ് മങ്കിപെൻ, അങ്കമാലി ഡയറീസ്, അടി കപ്യാരേ കൂട്ടമണി തുടങ്ങി ആട് 2 വരെ താരപ്രഭയില്ലാത്ത സൂപ്പർഹിറ്റുകളും വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ്പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
ഞാൻ സിനിമയെ ശാസ്ത്രീയമായാണ് സമീപിക്കുന്നത്. അവിടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തിരക്കഥയാണ്. അടുത്തത് ബഡ്ജറ്റ്. ഒരു സിനിമയ്ക്ക് പരമാവധി എത്ര പണം ചെലവാക്കാമെന്ന ധാരണ വേണം. പിന്നെ ഏത് സമയത്ത് എത്ര തിയേറ്ററുകളിൽ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കണം. ഏത് വിഭാഗം ആളുകളെയാണ് സിനിമ ലക്ഷ്യമിടുന്നതെന്ന് മനസിലാക്കണം.അതിനനുസരിച്ച് കൃത്യമായ പ്രൊമോഷൻ കൂടിയുണ്ടെങ്കിൽ സിനിമ തീർച്ചയായും വിജയിക്കും. ഞാനന്റെ കോർപറേറ്റ് കരിയറിൽ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ് ഇവിടെയും പിന്തുടരുന്നത്. അതിന് വലിയസയൻസ് ഒന്നും അറിയണമെന്നില്ല.കലാരൂപം എന്ന നിലയിൽ തന്നെയാണ് സിനിമയെ സമീപിക്കുന്നത്. അതൊരു ബിസിനസ് കൂടിയാണ്. ആദ്യം നിർമ്മിക്കുന്ന സിനിമ ഹിറ്റായാൽ മാത്രമേ രണ്ടാമതൊന്നിനെ കുറിച്ച് ചിന്തിക്കാൻ കഴിയൂ. സിനിമ ഒരു പബ്ളിക് എന്റർടെയ്ൻമെന്റ് പ്ളാറ്റ്ഫോമാണെന്ന് വിശ്വസിക്കുന്നു.മലയാള സിനിമയെ മറ്റു ഭാഷകളിലെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
അഭിനയിക്കാൻ ധാരാളം അവസരങ്ങൾ വരുന്നുണ്ട്. പക്ഷേ, ഞാൻ ഒറ്റയ്ക്കാണ് നിർമ്മാണ കമ്പനിയുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. നിർമ്മാണത്തിൽ വർഷങ്ങളുടെ പരിചയമുണ്ട്. മുമ്പ് ടെലിവിഷനിലും ഇതു തന്നെയാണ് ചെയ്തിരുന്നത്. അതാണ് എന്റെ പ്രവർത്തന മേഖലയെന്ന് വിശ്വസിക്കുന്നു. ഒരു വർഷത്തിൽ 60 ശതമാനം ദിവസവും അതിനായി പോകും. ബാക്കി ദിവസങ്ങളിലാണ് അഭിനയം.എനിക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ മാത്രമേ സ്വീകരിക്കാറുള്ളൂ. ഭാഗ്യം കൊണ്ട് ഇതുവരെയൊന്നും മോശമായെന്ന് ആരും പറഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |