കൊച്ചി: ബി.ഡി.ജെ.എസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ കാണാൻ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ വിസമ്മതിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നദ്ദയെ കാണാൻ ഡൽഹിയിൽ തങ്ങുകയായിരുന്നു.
ബി.ഡി.ജെ.എസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇനി സുഭാഷ് വാസുവുമായി സംസാരിക്കാനില്ലെന്നും, പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും നദ്ദയുടെ ഓഫീസ് വ്യക്തമാക്കിയതായാണ് വിവരം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിയാൻ തയ്യാറായിരുന്നില്ല. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ കത്തിനെത്തുടർന്നാണ്, ചെയർമാൻ സ്ഥാനത്ത് നിന്ന് കേന്ദ്രസർക്കാർ ഈ മാസമാദ്യം അദ്ദേഹത്തെ നീക്കം ചെയ്തത്.
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതിയായ സുഭാഷ് വാസു ജാമ്യവ്യവസ്ഥ പ്രകാരം ആഴ്ച തോറും ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഒപ്പുവയ്ക്കേണ്ടതുണ്ട്. ഇതിനായി കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ നിന്നെത്തി ഒപ്പിട്ട് മടങ്ങിയ ശേഷം നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |