കൊല്ലം: പ്രവർത്തകരുടെ പേരിലെടുത്ത കളളക്കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനക്കാർക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. കണ്ണീർവാതക ഷെല്ലുവീണ് അഞ്ചുപേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
എന്നാൽ പ്രകോപനമൊന്നുമില്ലാതെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു എന്നാണ് യുവമോർച്ചയുടെ ആരോപണം. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സംഘർഷത്തിന് അയവുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |