സുപ്പർഹിറ്റ് ചിത്രം ജോസഫിന്റെ തമിഴ് റീമേക്കായ വിചിത്രന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.ജോജു അവതരിപ്പിച്ച വേഷത്തിൽ ആർ.കെ.സുരേഷാണ് തമിഴിൽ അഭിനയിക്കുന്നത്. മലയാളത്തിൽ മധുര രാജ എന്ന ചിത്രത്തിൽ വില്ലൻ പൊലീസ് ഒാഫീസറായി പ്രത്യക്ഷപ്പെട്ട ആർ.കെ. സുരേഷ് കൊച്ചിൻ ശാദി @ െച െെന്ന എന്ന മലയാളം - തമിഴ് ചിത്രത്തിലും നായകനായിട്ടുണ്ട്. എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ബാലയാണ് നിർമ്മാണം.ഷംന കാസീം, മധു ശാലിനി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ജി.വി പ്രകാശ്കുമാറാണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |