ന്യൂഡൽഹി: യാത്രക്കാരുടെ ചെക്ക് ഇൻ ബാഗേജിന്റെ ഭാരപരിധി വിമാനക്കമ്പനികൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ ഉത്തരവിട്ടു. ലോക്ക്ഡൗണിൽ നിറുത്തിവച്ച ആഭ്യന്തര വിമാന സർവീസ് മേയ് 21ന് പുനരാരംഭിച്ചപ്പോൾ ഇറക്കിയ മാർഗരേഖ പ്രകാരം ഒന്നിലധികം ചെക്കിൻ ബാഗേജുകൾ വിലക്കുകയും പരമാവധി ഭാരം 20കിലോയായി ഉയർത്തുകയും ചെയ്‌തിരുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം സ്വകാര്യ വിമാന കമ്പനികൾ ചെക്കിൻ ബാഗേജ് ഭാര പരിധി 15കിലോയാക്കി കുറച്ചേക്കും.