കൊച്ചി: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും മാനേജരുമായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരുടെ നുണ പരിശോധന കൊച്ചി സി.ബി.ഐ ഓഫീസിൽ പൂർത്തിയായി. അടുത്തദിവസം റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കും.
2018 സെപ്‌തംബർ 25ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്. എന്നാൽ അപകടമരണമല്ലെന്ന പിതാവിന്റെ സംശയത്തിലാണ് സി.ബി.ഐ അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |