SignIn
Kerala Kaumudi Online
Monday, 01 March 2021 7.33 AM IST

നദികൾ ജീവനാഡികൾ

sadguru

ഇഷ ഫൗണ്ടേഷന്റെ 'റാലി ഫോർ ദി റിവേഴ്സ്' എന്ന സംരംഭത്തിന്റെ ഉത്ഭവം തന്നെ വ്യക്തിയെയും ഭൂമിയെയും വേർതിരിപ്പിക്കാനാവില്ല എന്ന തിരിച്ചറിവിൽ നിന്നുമാണ്. ജലത്തിന്റെയും മണ്ണിന്റെയും നശീകരണത്തിനെതിരെയുള്ള ഈ കരുതൽ, ആദർശപരമായി മഹത്വപ്പെടാനോ ശ്രദ്ധയാകർഷിക്കാനോ അല്ല. അതിന് അസ്തിത്വപരമായ പ്രാധാന്യമുണ്ട്. മണ്ണും ജലവും ജീവനെ സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. മനുഷ്യശരീരത്തിലെ 72 ശതമാനം ഘടകം ജലവും, 12ശതമാനം ഭൂമിയുമാണ്.

നമുക്ക് പരിസ്ഥിതിയുമായുള്ള സൂക്ഷ്മ ബന്ധത്തെ തിരിച്ചറിയണം. സൂക്ഷ്മ ശരീരത്തിലെ മൂലാധാര ചക്രത്തിന്റെ സവിശേഷത തന്നെ ഇതാണ്. സ്ഥിരതയുള്ള അടിത്തറയില്ലാതെ പരിണമിക്കുക അസാദ്ധ്യമാണ്. പക്ഷേ അതിനെ വകവയ്ക്കാതെ, ഭൗതികവും അസ്തിത്വപരവുമായ യാഥാർത്ഥ്യത്തെ അവഗണിച്ചു. മാനസിക ലോകത്തിൽ ജീവിക്കാൻ തീരുമാനിച്ചു. പ്രകൃതി മനുഷ്യന് അതിശയകരമായ ആത്മജ്ഞാനത്തിന്റെ തലത്തിലേക്ക് പരിണമിക്കാനുള്ള അവസരം നൽകിയെങ്കിലും നമ്മൾ അത് അംഗീകരിക്കുന്നില്ല.
പരിസ്ഥിതിയുടെ നിലവിലെ സ്ഥിതി ശ്മശാന തുല്യമാണ്. കോടാനുകോടി വർഷങ്ങളെടുത്ത് പ്രകൃതി ഒരുക്കിത്തന്നത് നമ്മൾ ഒരൊറ്റ തലമുറകൊണ്ട് നാമാവശേഷമാക്കുകയാണ്. 2030 ആവുമ്പോഴേക്കും രാജ്യത്ത് നമ്മൾക്കാവശ്യമായതിൽ 50 ശതമാനം ജലം മാത്രമേ അവശേഷിക്കൂ.

ദുരന്തത്തിലേക്കുള്ള പോക്ക്
നമ്മുടെ ഭൂരിഭാഗം നദികളും വനങ്ങളാൽ പോഷിപ്പിക്കപ്പെടുന്നവയായതിനാൽ അവയെ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തമമായ വഴി ഹരിതമേഖലയെ വർദ്ധിപ്പിക്കുക എന്നതാണ്. പക്ഷേ മണ്ണിലെ ജൈവ ഘടകം നശിച്ചിരിക്കുന്നു. ദ്രുതഗതിയിലുള്ള മരുഭൂമീകരണവും ആശങ്ക സൃഷ്ടിക്കുന്നു. മണ്ണിന്റെ നിലവാരം പരിതാപകരമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇപ്പോഴുള്ളതിന്റെ 25 ശതമാനം കൃഷിസ്ഥലം കൃഷിയോഗ്യമല്ലാതാവും.
ജൈവഘടകങ്ങൾ വർദ്ധിക്കാൻ ആകെയുള്ള ഒരു സ്രോതസ് മരങ്ങളും മൃഗങ്ങളുടെ വിസർജ്യവുമാണ്. ഭക്ഷണം ഉത്പാദിപ്പിക്കാനുള്ള കഴിവിനെ നാം നശിപ്പിക്കുകയാണെങ്കിൽ ദുരന്തത്തിൽ കലാശിക്കും. മരങ്ങളുടെ കുറവും വിവേചനമില്ലാത്ത നഗരവത്കരണവും നമ്മെ വരൾച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും ഭീകരദൃശ്യങ്ങൾക്ക് സാക്ഷികളാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടെ മൂന്നുലക്ഷം കർഷകർ ആത്മഹത്യചെയ്തു. കൃഷി തീർത്തും വേദനാജനകമായ ഒരു പ്രക്രിയയായി മാറി.

ഉണരാനുള്ള സമയമായി
പ്രതീക്ഷ ഇനിയും അസ്തമിച്ചിട്ടില്ല. ഇത് അസാധാരണമായ പ്രതികരണ ശേഷിയുടെയും ചലനാത്മകതയുടെയും അവിശ്വസനീയമായ രീതിയിലുള്ള ജൈവവൈവിദ്ധ്യത്തിന്റെയും നാടാണ്. പൗരാണിക സന്യാസിമാർ ഇതിനെ പുണ്യസ്ഥലം എന്ന് വിളിച്ചത് അതിശയോക്തിയല്ല. ഒരല്പം ശ്രദ്ധയും, സമയോചിതമായ പ്രവൃത്തിയുമുണ്ടെങ്കിൽ ഈ നാടിനെ വേഗത്തിൽ പുനരുജ്ജീവിപ്പിക്കാനാവും.
സങ്കുചിതവും വിഭാഗീയവുമായ അഭിപ്രായങ്ങൾക്കതീതമായി നമുക്കുയരാം. നമ്മുടെ ശരീരത്തിലെ ഓരോ അണുവും പ്രപഞ്ചവുമായി നിരന്തരമായ വിനിമയത്തിലാണെന്ന് തിരിച്ചറിഞ്ഞാൽ, ഉണർന്നെണീക്കാനുള്ള സമയമായെന്ന് വ്യക്തമാവും.നദികൾ ജീവനാഡികളാണ്. അവയുടെ ശോഷണം അന്ത്യശാസനമായി നമ്മെ അഭിമുഖീകരിക്കുന്നു. നമ്മുടെ ഉത്തരവാദിത്വത്തെ ഇനിയും കണ്ടില്ലെന്നു നടിക്കാനാകില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RIVERS
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.