തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരുടെ ആക്രമണം. ബെഞ്ച് ക്ലർക്കിനെയാണ് അഭിഭാഷകർ ആക്രമിച്ചത്.പതിനൊന്നാം കോടതിയിലാണ് സംഭവം. സംഭവത്തിൽ ബെഞ്ച് ക്ലർക്കായ നിർമ്മലാനന്ദന് പരിക്കേറ്റു. കേസ് വിവരങ്ങൾ ചോദിച്ച ഒരു വക്കീലിനോട് തിരക്കിലായതിനാൽ പിന്നീട് വിവരം നൽകാമെന്ന് ക്ലർക്ക് പറഞ്ഞതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്.
അഭിഭാഷകരുടെ ആക്രമണത്തിൽ നിർമ്മലാനന്ദന്റെ ഇടത്തേ കൈയിൽ പരിക്കേറ്റു. പരിക്കേറ്റ നിർമ്മലാനന്ദനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കോടതി ജീവനക്കാർ തിരുവനന്തപുരം സി.ജെ.എമ്മിന് പരാതി നൽകി. 24 മണിക്കൂറിനകം കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ സി.ജെ.എം വഞ്ചിയൂർ സി.ഐക്ക് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകർ പൂട്ടിയിട്ട സംഭവത്തിലെ സാക്ഷിയാണ് ബഞ്ച് ക്ലർക്ക് നിർമലാനന്ദൻ. ഈ കേസിൽ കുറച്ച് ദിവസം മുമ്പാണ് ക്ലർക്ക് കോടതിയിൽ മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |