തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് ഐ.ടി വകുപ്പിൽ നിയമനം നേടിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതിയിൽ ഒഴിഞ്ഞുമാറി വിജിലൻസ്.
നിയമനത്തിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര സ്വദേശി നൽകിയ പരാതി വിജിലൻസ് ഐ.ടി വകുപ്പിന് കൈമാറി. അവരാണ് തുടർനടപടിയെടുക്കേണ്ടതെന്നാണ് വിജിലൻസ് നിലപാട്. വിജിലൻസ് അന്വേഷിക്കേണ്ട കാര്യമുണ്ടെങ്കിൽ ഐ.ടി വകുപ്പ് ശുപാർശ നൽകണം. നേരത്തേ ഇതേക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |