കൊച്ചി: ബി.ജെ.പി മുൻ സംസ്ഥാന ട്രഷററും ഹൈക്കോടതിയിലെ പ്രമുഖ സിവിൽ അഭിഭാഷകനുമായ കെ.വി. സദാനന്ദ പ്രഭു (74) നിര്യാതനായി. ചെറായി പള്ളിപ്പുറം കോട്ടിക്കൽ വീട്ടിൽ പരേതനായ മുൻ ഡെപ്യൂട്ടി കളക്ടർ കെ.എൻ. വെങ്കിടേശ്വരന്റെയും കെ.വി. കമലയുടെയും മകനാണ്. അവിവാഹിതനാണ്.
ബാർകൗൺസിൽ മുൻ ട്രഷറർ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സദാനന്ദ പ്രഭു നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥിയായിട്ടുണ്ട്. ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ്, ബി.എം.എസ് ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. റെയിൽവെയുടെ കേരളത്തിലെ സ്റ്റാൻഡിംഗ് കൗൺസലായിരുന്നു. ഹൈക്കോടതി ബാർകൗൺസിൽ ഹാളിൽ പൊതു ദർശനത്തിന് വച്ച മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബന്ധുക്കൾ പറവൂർ എസ്.എൻ. മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തു.
സഹോദരങ്ങൾ; പരേതനായ കെ.വി. രമാനന്ദ പ്രഭു, ശശികല പ്രഭു (അമേരിക്ക), ചന്ദ്രകലാഭട്ട് , ഉദയകലാഭട്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |