തിരുവനന്തപുരം: രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി സി.ബി.ഐയെ ഉപയോഗപ്പെടുത്തുന്ന കേന്ദ്രസർക്കാരിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ. അസത്യ പ്രചാരണം നടത്തി വലിയൊരു ഭവന പദ്ധതിയെ തകർക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. വിജിലൻസ് അന്വേഷണത്തോട് സർക്കാർ വിമുഖത കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷൻ ഇടപാടുകൾ സർക്കാരിന് പുറത്ത് നടന്ന കാര്യങ്ങളാണ്. ഭരണഘടനപരമായ അധികാരത്തിന്റെ ദുർവിനിയോഗമാണ് സി.ബി.ഐയെ ഉപയോഗപ്പെടുത്തി നടന്നത്. കേന്ദ്രസർക്കാരും കേരളത്തിലെ പ്രതിപക്ഷവും ഒരു വിഭാഗം മാദ്ധ്യമങ്ങളുമാണ് ഇതിന് പിന്നിൽ.
എന്താണ് നടന്നത് ഉൾപ്പടെയുളള എല്ലാ വസ്‌തുതകളും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞതെല്ലാം കോടതി ഇന്ന് അംഗീകരിച്ചിരിക്കുകയാണ്. കേരള സർക്കാരിന്റെ എല്ലാ നിലപാടുകളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വിജയരാഘവൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |