തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വിധി സർക്കാരിന് തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.. എഫ്.സി.ആർ.എ ലംഘനം സി.ബി.ഐ ആണ് അന്വേഷിക്കേണ്ടതെന്ന് വിധിയുടെ പതിനെട്ടാം പേജിൽ ക്യത്യമായി പറയുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. എഫ്.ഐ.ആർ റദ്ദാക്കാൻ കോടതി പറഞ്ഞിട്ടില്ല. അന്വേഷണം തുടരാനാണ് കോടതി നിർദ്ദേശം. ലൈഫ് മിഷൻ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് സി.ബി.ഐ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ശിവശങ്കറുമാണ് തട്ടിപ്പിന് പിന്നിൽ. വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |