തിരുവനന്തപുരം: കാലത്തിന്റെ ഉൾവിളിയാണ് കൗമുദി ടിവി നിർമ്മിച്ച 'മഹാഗുരു' മെഗാ പരമ്പരയിലൂടെ ജനങ്ങളിലെത്തുന്നതെന്ന് കൈരളി തിയേറ്ററിൽ പരമ്പരയുടെ ട്രെയിലർ പ്രദർശനം കണ്ടതിനു ശേഷം മന്ത്രി ജി. സുധാകരൻ പറഞ്ഞു.
ഇത്തരം കലാസൃഷ്ടി കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളകൗമുദി ഈ ദൗത്യം ഏറ്റെടുത്തത് കാലത്തോടുള്ള നീതിയാണെന്നും, കേരളീയ നവോത്ഥാനത്തിന് ഇത് കൂടുതുതൽ കരുത്ത് പകരുമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഗംഭീരം, മികച്ച ആവിഷ്കാരം എന്നായിരുന്നു പരമ്പരയെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
വി.കെ.പ്രശാന്ത്, മേയർ
സിനിമ പോലെയാണ് മഹാഗുരു പരമ്പരയുടെ ദൃശ്യാവിഷ്‌കാരം. പുതുതലമുറയ്ക്ക് ഗുരുവിനെക്കുറിച്ച് അറിയാൻ ഇത് സഹായകമാകും. ഗുരുവിന്റെ ജീവിതം ഉജ്ജ്വലമായി പകർത്തുന്നതിൽ സംവിധായകനും അണിയറ ശില്പകളും വിജയിച്ചു
സി.ദിവാകരൻ, എം.എൽ.എ
ഗുരുദേവന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ജനതയ്ക്ക് 'മഹാഗുരു' പരമ്പര ഊർജ്ജം പകരും. ഗുരുവിന്റെ സമ്പൂർണ ജീവിതകഥയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സംവിധാന മികവ് ട്രെയിലറിൽ പ്രകടമാണ്.
വി.എം.സുധീൻ, മുൻ കെ.പി.സി.സി പ്രസിഡന്റ്
ജനങ്ങളെ ഒന്നിപ്പിച്ച ഗുരുവിന്റെ ജീവിതം ആധാരമാക്കിയുള്ള പരമ്പര വൻവിജയമാകും. എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിച്ച ഗുരുവിന്റെ ദർശനം കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കും.
കെ.മുരളീധരൻ, എം.എൽ.എ
ഗുരുവിനെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകരാൻ 'മഹാഗുരു' പരമ്പരയ്ക്ക് സാധിക്കും. ലോകത്തിനു നൽകുന്ന വലിയ സന്ദേശം കൂടിയാണിത്.
സ്വാമി ബോധിതീർത്ഥ, സെക്രട്ടറി, കുന്നുംപാറ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം
ആകർഷവും ഭക്തിനിർഭരവുമായാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നത്.
പരമ്പരയിൽ ഗുരുവായി വേഷമിടാൻ കഴിഞ്ഞത് നിയോഗമായി കരുതാനാണ് ഇഷ്ടമെന്ന് നടൻ ജയൻ ദാസ് പറഞ്ഞു. പരമ്പരയിൽ അഭിനയിക്കുമ്പോൾ ഇത് ഇത്ര വിപുലമായ രീതിയിൽ ആയിരിക്കുമെന്ന് കരുതിയില്ലെന്ന് പരമ്പരയിൽ ഡോ. പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിനേശ് പണിക്കർ പ്രതികരിച്ചു. ഗുരുവിനെക്കുറിച്ചുള്ള പരമ്പര കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടെന്നും, ഇത്തരം സീരിയലുകൾ ചരിത്രപുരുഷന്മാരുടെ കഥകൾ എല്ലാ വിഭാഗക്കാർക്കും അറിയാൻ ഉപകരിക്കുമെന്നും പരമ്പരയിൽ പുലിവാതിൽക്കൽ വേലായുധൻ വൈദ്യൻ എന്ന കഥാപാത്രമായി തിളങ്ങിയ നടൻ രാമു മംഗലപ്പള്ളി പറയുന്നു. മഹാഗുരുവിന്റെ കുട്ടിക്കാലം അഭിനയിക്കാൻ കിട്ടിയ അവസരം ഭാഗ്യമായി കരുതുന്നുവെന്നായിരുന്നു മാസ്റ്റർ ലെസ്വിന്റെ പ്രതികരണം.
ഗുരുവിന്റെ വ്യക്തിത്വത്തെ ആഴത്തിൽ ആവിഷ്കരിക്കാൻ പരമ്പരയ്ക്കു കഴിഞ്ഞെന്ന് നടൻ കലാധരനും, കെട്ടുകാഴ്ചയായി മാറുന്ന പുരാണ സീരിയലുകൾക്കിടയിൽ മഹാഗുരു സത്യത്തോടും ചരിത്രത്തോടും നീതി പുലർത്തുന്ന ആദ്യത്തെ കലാസൃഷ്ടിയാണെന്ന് നടൻ കിഷോർ സത്യയും പറഞ്ഞു. ടെലിവിഷൻ ചരിത്രത്തിലെ തന്നെ അപൂർവസൃഷ്ടിയാണ് 'മഹാഗുരു' എന്ന് പരമ്പരയിൽ മാടനാശാനെ അവതരിപ്പിക്കുന്ന പ്രശ്സത നടൻ രാജേഷ് ഹെബ്ബാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |