ചെന്നൈ: കർണാടക സംഗീതത്തിലെ കുലപതികളിലൊരാളായ പുലിയുർ സുബ്രഹ്മണ്യം നാരായണസ്വാമി അന്തരിച്ചു. 87 വയസായിരുന്നു.രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ വസന്ത. എസ്. മൈഥിലി ഉൾപ്പെടെ മൂന്ന് പെൺമക്കളുണ്ട്..
വെള്ളിയാഴ്ച രാത്രി 10,40ന് മൈലാപ്പൂരിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
സംഗീത ചക്രവർത്തി ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായിരുന്നു
കർണാടക സംഗീതത്തിലെ ശെമ്മാങ്കുടി പാരമ്പര്യത്തിന്റെ ദീപശിഖ വഹിച്ച പി.എസ്. നാരായണസ്വാമി മനോധർമ്മ സംഗീതത്തിന്റെ സ്വന്തം ശൈലി ആവിഷ്‌കരിച്ചിരുന്നു.
തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചു.
'പി.എസ്.എൻ സാർ' എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. നിരവധി സിനികളിൽ ഗാനം ആലപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |