തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മികച്ച വിജയവുമായി സഫയർ എൻട്രൻസ് കോച്ചിംഗ് സെന്റർ. തിരുവനന്തപുരം ജില്ലയിലെ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾ സഫയറിൽ നിന്നാണ് പരിശീലനം നേടിയത്. ഇവിടെ പരിശീലനം നേടിയ 300ഓളം വിദ്യാർത്ഥികൾക്ക് 600ന് മുകളിൽ മാർക്ക് ലഭിച്ചിട്ടുണ്ട്.
ബാലരാമപുരം പരുത്തിച്ചക്കോണം ബിന്ദു ഭവനിൽ ആർ. അരവിന്ദ് കൃഷ്ണനാണ് 720ൽ 700 മാർക്ക് നേടി ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്. അഖിലേന്ത്യാ തലത്തിൽ 88ാം റാങ്കുമുണ്ട്. പ്ലസ് ടുവിന് ശേഷം സഫയറിൽ നിന്ന് പരിശീലനം നേടി രണ്ടാമത്തെ ശ്രമത്തിലാണ് അരവിന്ദ് തന്റെ സ്വപ്നം നേടിയെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചേരണമെന്നാണ് ആഗ്രഹം.
ആദ്യ ശ്രമത്തിൽതന്നെ 720ൽ 695 മാർക്ക് നേടിയാണ് അഭിഷേക് എ.എ ജില്ലയിൽ രണ്ടാം സ്ഥാനത്തെത്തിയത്. അഖിലേന്ത്യാ തലത്തിൽ 141ഉം ഒ.ബി.സി വിഭാഗത്തിൽ 25ാം റാങ്കുമുണ്ട്. പത്താം ക്ലാസ് പൂർത്തിയാക്കിയതിന് ശേഷം സഫയറിലെ രണ്ട് വർഷ ഇന്റഗ്രേറ്റഡ് കോഴ്സിൽ ചേർന്നായിരുന്നു പരിശീലനം. മുല്ലൂർ തലക്കോട് അഭിരാമം വീട്ടിൽ ആശയുടെ മകനാണ്. പ്ലസ് ടു പരീക്ഷയിൽ 98.2 ശതമാനം മാർക്ക് നേടിയിരുന്നു.
അച്ചടക്കം, വിദഗ്ദ്ധരായ അദ്ധ്യാപകരുടെ സേവനം, മികച്ച ലൈബ്രറി എന്നിവ സഫയറിന്റെ പ്രത്യേകതയാണെന്നും വിദ്യാർത്ഥികളുടെ അർപ്പണബോധമാണ് മികച്ച വിജയം നേടാൻ സഫയറിനെ സഹായിച്ചതെന്നും ഡയറക്ടർ ഡോ.വി. സുനിൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |