കാബൂൾ: അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനയും ഭീകര സംഘടനയായ താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ 20 സൈനികരും 12 ഭീകരരും കൊല്ലപ്പെട്ടു. ഫറ സിറ്റിയിലെ മിലിട്ടറി ക്യാമ്പ് താലിബാൻ ആക്രമിക്കുകയായിരുന്നു. രണ്ട് സൈനികരെ താലിബാൻ തട്ടിക്കൊണ്ട് പോയെന്നും ആയുധങ്ങൾ പിടിച്ചെടുത്തെന്നും റിപ്പോർട്ടുണ്ട്. ഭീകരരുടെ കൈവശമുണ്ടായിരുന്ന ഏഴ് റൈഫിളുകൾ സേന പിടിച്ചെടുത്തു.ഏഴു പേർക്ക് പരിക്കേറ്റതായി നംഗാർഹറിലെ ഗവർണറുടെ ഒാഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |