തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ എം.എം.ഹസന്റെ സഹോദരൻ, ജഗതി കൊച്ചാർ റോഡിൽ ഹീര ഹെറിട്ടേജ് 17ൽ എം. എം. അഹമ്മദ് സുൽഫിക്കർ (60) നിര്യാതനായി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. പരേതരായ എം.മാലിക് മുഹമ്മദിന്റെയും ഫാത്തിമാബീവിയുടെയും മകനാണ്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെയും ഇൻകാസിന്റെയും ഭാരവാഹിയും ഹീര ഹെറിട്ടേജ് ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്നു. ഷാർജയിലെ മാലിക് മുഹമ്മദ് പ്രിന്റിംഗ് പ്രസിന്റെയും അൽ മിസ്ബാഹ് അഡ്വർടൈസിംഗിന്റെയും ഉടമയാണ്.
ഭാര്യ: സോഫിയബീഗം. മക്കൾ: സുഹാന, സുൽത്താന. മരുമകൻ: അഹമ്മദ് അസൈൻ (എടപ്പാൾ). സംസ്കാരം ഇന്നലെ രാത്രി 8.30ന് മണക്കാട് വലിയപള്ളി കബർസ്ഥാനിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |