'മഹാനടി'യ്ക്ക്ശേഷം കീർത്തി സുരേഷ് ടൈറ്റിൽ റോളിലെത്തുന്ന 'മിസ് ഇന്ത്യ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. തെലുങ്ക് സിനിമയുടെ മലയാളം ട്രെയ്‌ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സാധാരണ കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടി ബിസിനസുകാരിയാവാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
'മിസ് ഇന്ത്യ' എന്ന പേരിലെ ചായക്കട ഉടമയായാണ് സിനിമയിൽ കീർത്തി എത്തുന്നത്. ജഗപതി ബാബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാദിയ മൊയ്തു, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.നരേന്ദ്ര നാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |