തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ സർക്കാർ ഉത്തരവ്. അതിനുപുറമേ മുപ്പതുശതമാനം വനിതാസംവരണവും ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
'അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിന്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്' - മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും...
Posted by Pinarayi Vijayan on Saturday, 24 October 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |