മലപ്പുറം : ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്നും അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മലപ്പുറത്ത് പറഞ്ഞു. മുഖ്യമന്ത്രി എടുക്കേണ്ട തീരുമാനങ്ങൾ താനെടുത്തുവെന്ന് അറിയിച്ച് ഫയലിൽ ഒപ്പുവച്ച ഇന്ത്യയിലെ ആദ്യത്തെ ഉദ്യോഗസ്ഥ പ്രമുഖനാണ് ശിവശങ്കർ. മഞ്ഞുമലയുടെ ഒരു കഷ്ണം മാത്രമാണിത്. ഇനിയും നിരവധി കേസുകൾ വരാനിരിക്കുന്നു. ധാർമ്മികതയുടെ ഒരുതരിയെങ്കിലും അവശേഷിക്കുന്നെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. നല്ല കമ്മ്യൂണിസ്റ്റുകാർ ആഗ്രഹിക്കുന്നതും അതാണ്. കോഴിക്കോട്ടെത്തിയപ്പോൾ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി താൻ സംസാരിച്ചിരുന്നു. പിണറായി പാർട്ടിയുടെ അന്തകനായി മാറിയെന്ന് അവർ പറഞ്ഞതായും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |