ജേക്കബ് ബ്രദേഴ്സ് അണിയിച്ചൊരുക്കിയ 'വേൾഡ് എൻഡ്'എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു വ്യക്തി ലോകാവസാനം നേരിൽ കാണുകയും അനുഭവിക്കുകയും അവസാനം പുതിയ ഒരു ലോകത്തെ സ്വീകരിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. അനിമേഷന്റെ സഹായത്തോടെ സീറോ ബഡ്‌ജറ്റിൽ തയ്യാറാക്കിയ ഒരു ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമാണിത്. ജേക്കബ് ബ്രദേഴ്സാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വെറും നാല് പേർ മാത്രമാണ് ഈ ഷോർട്ട് ഫിലിമിന്റെ ടീം അംഗങ്ങൾ. ചിത്രത്തിന്റെ രചന, സംവിധാനം എന്നി നിർവഹിച്ചിരിക്കുന്നത് ജിനു. എസ്. ജേക്കബാണ്. ജിനു തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും.പിയൂഷാണ് ക്യാമറ. ഷാനു എസ് ജേക്കബാണ് എഡിറ്റിംഗും അനിമേഷനും നിർവഹിച്ചിരിക്കുന്നത്. ഡബ്ബിംഗ് ചെയ്തിരിക്കുന്നത് റോവീൻ സാമുവൽ ആണ്. അനിമേഷൻ ഉൾപ്പടെയുളള സാങ്കേതിക പ്രവർത്തനങ്ങൾക്കായി ഒരുപാട് പണം ചെലവാക്കുമ്പോൾ ഒരു രൂപ പോലും മുടക്കാതെ ഹോളിവുഡ് സ്റ്റൈലിലിലാണ് ഈ യുവാക്കൾ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ജേക്കബ് ബ്രദേഴ്സിന്റെ ഇന്ത്യൻ ആർമിയെ പ്രശംസിച്ചുകൊണ്ടുള്ള 'വാർഫീൽഡ്' എന്ന വിഷ്വൽ ഇഫക്ട് ഷോർട് ഫിലിമിലൂടെ ആണ് വേൾഡ് എൻഡ് എന്ന തീം ഉണ്ടാകുന്നത്.
90 ശതമാനവും അനിമേഷൻ വിഷ്വൽ ഇഫക്ട് സോഫ്റ്റ്‌വെയർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പതിമൂന്ന് മിനിറ്റും മുപ്പത് സെക്കൻഡുമുളള ചിത്രം പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഷോർട് ഫിലിമിനോടുള്ള ആഗ്രഹം കാരണം ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ഇതുവരെ ഒരുക്കാൻ ജേക്കബ് ബ്രദേഴ്സിന് സാധിച്ചു.
ജേക്കബ് ബ്രദേഴ്സിൽ ഷാനു എസ് ജേക്കബ് ഒരുക്കിയ ഷോർട് ഫിലിം ആയിരുന്നു തഹാറൂഷ് ജമായ്. സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി ഒരുക്കിയ ഷോർട് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് ഫോർ എക്സലൻസ് ലഭിച്ചു. കൂടാതെ മീഡിയ സിറ്റി ഷോർട് ഫിലിം ഫെസ്റ്റിവലിലും അവാർഡും ഇവർ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |