തെന്നിന്ത്യയിലെ പ്രശസ്ത താരം നമിത മലയാളം ഉൾപ്പെടെ നാലു ഭാഷളിൽ നിർമിക്കുന്ന ബൗ വൗ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു. നമിതയും ഒരു നായയും ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ആർ. എൽ.വി രവി, മാത്യു സ്കറിയ എന്നിവർ ചേർന്നാണ് ബൗവൗ സംവിധാനം ചെയ്യുന്നത്. എസ്. നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നമിത, സുബാഷ് എസ്, നാഥ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി. എസ് കൃഷ്ണ നിർവഹിക്കുന്നു. ചിത്രത്തിനുവേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കലാസംവിധായകൻ അനിൽ കുമ്പഴ 35 അടി താഴ്ചയുള്ള കിണറിന്റെ സെറ്റ് ഒരുക്കിയിട്ടുണ്ട്. സിനിമയുടെ തൊണ്ണൂറു ശതമാനം ചിത്രീകരണവും കിണറിനുള്ളിലാണ്.നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ മാദക വേഷത്തിൽ അഭിനയിച്ച നമിത കലാഭവൻ മണിയുടെ ബ്ളാക് സ്റ്റാലിൻ എന്ന ചിത്രത്തിലൂടെ ആണ് മലയാളത്തിൽ എത്തുന്നത്. മോഹൻലാലിന്റെ പുലിമുരുകൻ എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ ഒരു മുഴുനീളെ കഥാപാത്രത്തെ നമിത അവതരിപ്പിക്കുന്നത് ആദ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |