യോഗി ബാബു, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന പേയ് മാമയുടെ ട്രെയിലർ എത്തി. ചിത്രത്തിൽ മാളവിക മേനോന് ശക്തമായ കഥാപാത്രമാണ്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ എത്തിയ താരമാണ് മാളവിക.മൊട്ട രാജേന്ദ്രൻ, കോവൈ സരള, എം. എസ് ഭാസ്കർ, രേഷ് മ എന്നിവരാണ് പേയ് മാമയിലെ മറ്റു താരങ്ങൾ. ചിത്രത്തിൽ രേഖ പ്രേതമായായാണ് അഭിനയിക്കുന്നത്. വിഘ്നേശ് ഇളപ്പൻ നിർമിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം എം. വി പനീർശെഷവം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |