ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം ചേർന്ന് നിർമാതാവാകാൻ ഒരുങ്ങുകയാണ് മുരളി ഗോപി.രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. തന്റെ ആദ്യ നിർമ്മാണ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും മുരളി ഗോപിയാണ്. വിജയ് ബാബുവും രതീഷ് അമ്പാട്ടുമാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ജനുവരി രണ്ടിന് പുറത്തുവിടുമെന്നും ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നും മുരളി ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയോ അണിയറ പ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |