ചിമ്പു നായകനായി എത്തുന്ന മാനാടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് .വെങ്കട് പ്രഭു വാണ് സംവിധാനംനിർവഹിക്കുന്നത് .പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ മലയാളികളുടെ സ്വന്തം കല്യാണി പ്രിയദർശനാണ് നായികയായി എത്തുന്നത്.ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭാരതിരാജ, എസ് ജെ സൂര്യ, കരുണാകരൻ, പ്രേംജി അമരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ . വെങ്കിട്ട പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. റിച്ചാർഡ് എം നാഥ് ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്യുന്നത് പ്രവീൺ കെ എൽ ആണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.വി ഹൗസ് പ്രൊഡക്ഷൻ നിർമ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സ്റ്റുഡിയോ ഗ്രീനാണ് നിർവ്വഹിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |