തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയിലെ വികസന കാര്യത്തിൽ സംസ്ഥാനം പിന്നിലാണെന്ന് ഭരണപരിഷ്കാര കമ്മീഷന്റെ റിപ്പോർട്ട്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതസാഹചര്യം, സാമ്പത്തികം, തൊഴിൽ തുടങ്ങിയ മേഖലകളിലെല്ലാം തീരദേശം പിന്നിലാണെന്നും സർക്കാർ ഈ മേഖലയെ കാര്യമായി പരിഗണിക്കണമെന്നും റിപ്പോർട്ടിലുണ്ട്. തീരദേശത്തിനായി കോടികളുടെ പദ്ധതികൾ നടപ്പാക്കിയിട്ടും കടലിനെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടിട്ടില്ല. മത്സ്യത്തൊഴിലാളികൾ, പട്ടികജാതി/പട്ടിക വർഗ വിഭാഗം, ചേരി നിവാസികൾ, തെരുവിൽ ജീവിക്കുന്നവർ എന്നീ മേഖലകളിലെ പ്രശ്നങ്ങൾ പഠിച്ച് വി.എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷൻ സർക്കാരിന് സമർപ്പിച്ച ആറാമത് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഭൂരിഭാഗം മത്സ്യത്തൊഴിലാളികൾക്കും ഭൂമിയില്ല. പലർക്കും അവരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയമില്ല. ഇക്കാരണത്താൽ ഇവരുടെ വീടുകൾക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ല. ഭൂമിയോ വീടോ ഇല്ലാത്ത മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി നിർദേശങ്ങളും കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്.
റിപ്പോർട്ടിൽ പറയുന്നത്
ഫിഷറീസ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വെല്ലുവിളിയാണ്. മത്സ്യത്തൊഴിലാളി മേഖലയ്ക്കായി ഫിഷറീസ് സ്കൂളുകളിൽ പ്രത്യേകം സീറ്റുകൾ മാറ്റിവച്ചിട്ടില്ലാത്തതിനാൽ കുട്ടികൾക്ക് മറ്റു സ്കൂളുകളെ ആശ്രയിക്കേണ്ടിവരുന്നു.
സ്‌കൂൾ, കോളജ് പാഠ്യപദ്ധതികളിൽ സമുദ്രവും സമുദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തണം.
ശുദ്ധമായ കുടിവെള്ളം എല്ലായിടത്തും ലഭ്യമാകുന്നില്ല. ടോയ്ലെറ്റ് സൗകര്യങ്ങളും കുറവാണ്.ഇത് പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |