ഇതുവരെയും വോട്ട് ചെയ്യൽ മുടക്കിയിട്ടില്ല. വോട്ട് ചെയ്താൽ മാത്രമേ ഭരിക്കുന്നവർ തെറ്രുവരുത്തുമ്പോൾ കുറ്റപ്പെടുത്താനും അവകാശമുള്ളൂ. ജനങ്ങൾക്ക് ഗുണം കിട്ടുന്നവരാണ് ഭരിക്കേണ്ടത്. പാർട്ടി നോക്കിയല്ല വോട്ട് ചെയ്യേണ്ടത്, വ്യക്തികളെ നോക്കിയാണ്.
- സിറിൽ സുരേഷ്, ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ തിരുവനന്തപുരം
ഇത് പൗരവകാശം
വോട്ട് ചെയ്യുക എന്നത് ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മുടെ അവകാശമാണ്. ആ പൗരവകാശം നമ്മൾ വിനിയോഗിക്കുക തന്നെ വേണം. ജനാധിപത്യം പൂർണമാകുന്നത് എല്ലാ പൗരൻമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമ്പോഴാണ്. ആർക്ക് വോട്ടു ചെയ്യണമെന്ന കാര്യം നമ്മുടെ വ്യക്തിപരമായ ഇഷ്ടമാണ്. അതിൽ മറ്റാർക്കും ഇടപെടാൻ അവകാശമില്ല.
- വിനോദ് വിജയൻ, ഓട്ടോ ഡ്രൈവർ, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |