ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ഡിസംബർ 31 വരെ നീട്ടി. കാർഗോ വിമാനങ്ങൾക്കും വന്ദേഭാരത് മിഷൻ വിമാനങ്ങൾക്കും നിയന്ത്രണമുണ്ടാകില്ല. ഡി.ജി.സി.എ അനുവദിക്കുന്ന മറ്റ് അന്താരാഷ്ട്ര വിമാനങ്ങൾക്കും സർവീസ് നടത്താം.
അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളിലെ വിമാന സർവീസുകൾ തുടരുമെന്ന് ഡിജിസിഎ അറിയിപ്പിൽ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിലാണ് അന്താരാഷ്ട്ര വിമാനസർവീസുകൾ വിലക്കിയത്.
നിലവിൽ നവംബർ 30വരെയായിരുന്നു വിലക്ക്. കൊവിഡ് പശ്ചാത്തലത്തിൽ 18 രാജ്യങ്ങളിലേക്കും തിരിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായി വിമാനസർവീസുകൾ നടത്താനുള്ള എയർ ബബിൾ കരാറുണ്ട്. യു.എസ്, യു.കെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |