സ്ഥാനാർത്ഥി സാറാമ്മയുടെ കാലത്തെ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഇപ്പോഴും. ആത്മാർത്ഥതയുള്ള ഒരു രാഷ്ട്രീയക്കാരനുമില്ല.നാടു ഭരിക്കാൻ ഒരു മുന്നണിക്കും താത്പര്യമില്ല. ജനങ്ങളെ സേവിക്കുകയല്ല , മറിച്ച് നേതൃത്വത്തിന്റെ നേട്ടങ്ങൾക്കു വേണ്ടിയാണ് എല്ലാ മുന്നണികളുടെയും പ്രവർത്തനം. സ്ഥാനാർത്ഥി സാറാമ്മ വർഷങ്ങൾക്കു മുൻപ് പറഞ്ഞ രാഷ്ട്രീയ അധപതനം അണുവിട മാറ്റമില്ലാതെ തുടരുന്നു. എന്റെ പ്രിയ സിനിമയാണ് സ്ഥാനാർത്ഥി സാറാമ്മ.കടുത്ത പ്രതിസന്ധി നേരിട്ട സമയത്താണ് ജയമാരുതി പിക് ചേഴ്സിന്റെ ടി. ഇ വാസുദേവൻ മുതലാളി സ്ഥാനാർത്ഥി സാറാമ്മ നിർമിക്കാൻ തീരുമാനിക്കുന്നത്. വെറും പതിനൊന്ന് റോൾ നെഗറ്റീവ് ഫിലിമിലാണ് ചിത്രീകരണം. ഫിലിം തീർന്നുപോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഏറ്റവും അവസാനം അടൂർ ഭാസിയുടെ പാട്ട്, ഒരു സീൻ, ഫൈറ്റ് എന്നിവ ചിത്രീകരിക്കാൻ തീരുമാനിച്ചു. എന്നാൽ അതു ചിത്രീകരിച്ചിട്ടും ഫിലിം മിച്ചം. കേരളത്തിൽ വന്നു ചിത്രീകരിക്കാൻ സാമ്പത്തികമില്ല.മദ്രാസിലെ ശ്യാമള സ്റ്റുഡിയോയിലാണ് സ്ഥാനാർത്ഥി സാറാമ്മ ചിത്രീകരിച്ചത്. പൂർണമായും സ്റ്റുഡിയോ സിനിമ. തിയേറ്ററിൽ ഒരാഴ്ച പ്രദർശിപ്പിക്കാൻ കഴിഞ്ഞാൽ സന്തോഷം.ഞങ്ങൾ എല്ലാവരുടെയും ആഗ്രഹം അതുമാത്രം. എന്നാൽ സ്ഥാനാർത്ഥി സാറാമ്മ മികച്ച വിജയം നേടുകയും ജയമാരുതി പിക്ചേഴ്സ് പ്രതിസന്ധികൾ എല്ലാം തരണം ചെയ്യുകയും ചെയ്തു.നസീറിന്റെയും ഷീലയുടെയും അടൂർ ഭാസിയുടെയും ഗോവിന്ദൻകുട്ടിയുടെയും മികച്ച അഭിനയം ചിത്രത്തെ ശ്രദ്ധേയമാക്കി. സ്ഥാനാർത്ഥി സാറാമ്മയ്ക്ക് എല്ലാക്കാലത്തും പ്രസക്തിയുണ്ട്.കാരണം മുന്നണികൾ സ്വഭാവം മാറ്റുന്നില്ല. നിസഹായവസ്ഥ തുടരാൻ വിധിക്കപ്പെട്ട് ജനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |