കൊച്ചി : കൈവെട്ടു കേസിന്റെ രണ്ടാം ഘട്ട വിചാരണ ഏപ്രിൽ 16 നു തുടങ്ങും. ഇതിനുള്ള ഷെഡ്യൂൾ തയ്യാറാക്കാൻ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി കേസ് ജനുവരി അഞ്ചിന് പരിഗണിക്കും.
31 പ്രതികളുള്ള കേസിൽ 13 പ്രതികൾക്ക് നേരത്തെ വിചാരണ നടത്തി കോടതി ശിക്ഷ വിധിച്ചിരുന്നു. 2015നു ശേഷം അറസ്റ്റിലായ എം.കെ. നാസർ, ഷെഫീഖ്, നജീബ്, സജിൽ, ആസിസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി. സുബൈർ, എം.കെ. നൗഷാദ്, മൻസൂർ, പി.പി. മെയ്തീൻ കുഞ്ഞ്, പി.എം. അയൂബ് എന്നീ പ്രതികളാണ് വിചാരണ ഇപ്പോൾ നേരിടുന്നത്. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കു വേണ്ടി പുതിയ ജാമ്യമില്ലാ വാറണ്ട് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.
പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയെന്ന് ആരോപിച്ച് 2010 ജൂലായ് ആറിനാണ് എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികൾ തൊടുപുഴയിലെ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ
പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |