മോഡേൺ ലുക്കിൽ, തന്റെ പ്രിയപ്പെട്ട വസ്ത്രം ധരിച്ചുള്ള നടി ശാലിൻ സോയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറെ നാൾ മുൻപ് അച്‌ഛൻ സമ്മാനമായി വാങ്ങി നൽകിയ വസ്ത്രമായിരുന്നു ശാലിൻ ധരിച്ച് സ്റ്റൈലൻ ലുക്കിലെത്തിയത്.
അച്‌ഛൻ ഈ വസ്ത്രം സമ്മാനിച്ചിട്ട് കുറച്ച് നാളായി. അന്ന് നല്ല വണ്ണമുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഉടുപ്പ് പാകമായില്ല. അതിനുള്ളിൽ കയറാൻ കാത്തിരുന്നെങ്കിലും ഒടുവിൽ ആ ആഗ്രഹം സാധിച്ചുവെന്നുമാണ് താരം കുറിപ്പിട്ടിരിക്കുന്നത്. ഇന്നിപ്പോൾ വസ്ത്രം തനിക്ക് ചേരുന്നുണ്ടെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ശാലിൻ പറയുന്നു.
ലോക്ഡൗൺ കാലത്തായിരുന്നു ശാലിൻ സോയയും വണ്ണം കുറച്ചത്. വ്യായാമമും ഡയറ്റിംഗും വഴി 68 ൽ നിന്നും 55 കിലോയിലേക്കാണ് താരം എത്തിയത്. എന്തായാലും ശാലിന്റെ പുതിയ ലുക്കിന് ആരാധകരും കൈയടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |