മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടൻമാരിൽ ഒരാളായ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൾ ശൈലജ അഭിനയ രംഗത്തേക്ക്....
'അച്ഛന്റെ മോളെന്ന ധൈര്യം പോരെ അഭിനയിക്കാൻ?"
ശൈലജ കൃഷ്ണകുമാറിനോട് കേരളം അറിയുന്ന മറ്റൊരു അച്ഛന്റെ മകളായ സന്ധ്യാ രാജേന്ദ്രൻ ചോദിച്ചു. സന്ധ്യയുടെ അച്ഛൻ നാടകാചാര്യനായ ഒ.മാധവനാണ്.ശൈലജയുടെ അച്ഛനാകട്ടെ മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടൻമാരിലൊരാളും അതുല്യ കലാകാരനുമായിരുന്ന കൊട്ടാരക്കര ശ്രീധരൻനായരും.കൊട്ടാരക്കര ശ്രീധരൻനായർക്ക് ഇങ്ങനെ ഒരു മകളുണ്ടായിരുന്നെന്ന് ചലച്ചിത്രലോകം ഇനി തിരിച്ചറിയാൻ പോവുകയാണ്.തുളസിക്കതിർ പോലൊരു സുന്ദരി. ശൈലജ അഭിനയരംഗത്തേക്ക് പിച്ചവെച്ചു തുടങ്ങുകയാണ്.സീരിയലിന്റെ പേര് അന്നാ കരീന. പ്രമുഖ സംവിധായകനായ കെ.കെ.രാജീവ് അണിയിച്ചൊരുക്കുന്ന സീരിയൽ നിർമ്മിക്കുന്നത് സന്ധ്യാ രാജേന്ദ്രനാണ്.
ഫ്ളവേഴ്സ് ടിവിയിലാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്.
ശൈലജ ഫ്ളാഷ് മൂവീസിനോട് സംസാരിച്ചു. " ഞാൻ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു.അച്ഛന്റെ സിനിമകൾ പലതും ടിവിയിലും സി.ഡിയിലുമൊക്കെയാണ് കണ്ടത്. ചെമ്മീൻ, അരനാഴികനേരം, വേലുത്തമ്പിദളവ, സർപ്പക്കാവ് തുടങ്ങിയ ചിത്രങ്ങൾ ഓർമ്മയിലുണ്ട്.
സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. പഠിച്ചെന്തെങ്കിലും ജോലി നേടണമെന്നേ വിചാരിച്ചിരുന്നുള്ളു.ഡിഗ്രിക്കു പഠിക്കുമ്പോൾ ഒന്ന് രണ്ട് ഓഫറുകൾ വന്നിരുന്നു.പക്ഷേ അന്നത് കാര്യമാക്കിയില്ല.ഭർത്താവിന്റെയും മക്കളുടെയും പ്രോത്സാഹനമാണ് ഇപ്പോൾ അഭിനയത്തിൽ ഒരു കൈനോക്കാനുള്ള തീരുമാനത്തിനു പിന്നിൽ .ശൈലജയുടെ സഹോദരങ്ങളായ സായ് കുമാർ, ശോഭാ മോഹൻ, സഹോദരങ്ങളുടെ മക്കളായ വിനു മോഹൻ,അനു മോഹൻ,വൈഷ്ണവി സായ് കുമാർ, അനിൽ പപ്പൻ, കല്യാണി കൃഷ്ണകുമാർ തുടങ്ങി കുടുംബത്തിൽ നിന്ന് വലിയൊരു നിരതന്നെ സിനിമയിലുണ്ട്.പരേതനായ വേണു നാഗവള്ളി അടുത്ത ബന്ധുവാണ്. ശോഭ ചേച്ചിയടക്കം വീട്ടിലെല്ലാവരും പ്രോത്സാഹിപ്പിച്ചു.അങ്ങനെയാണ് ഈ വരവ്.ഇനി നല്ല വേഷങ്ങൾ കിട്ടിയാൽ സിനിമയിലും അഭിനയിക്കാനാണ് തീരുമാനം.അച്ഛന്റെയും സഹോദരങ്ങളുടെയും പേര് മോശമാകാതെ നിൽക്കണം.അഭിനയിച്ചപ്പോൾ ആത്മവിശ്വാസമൊക്കെ വന്നു. കൃഷ്ണകുമാറാണ് ശൈലജയുടെ ഭർത്താവ്.ശ്രീ ചന്ദ്, സായികൃഷ്ണ എന്നിവർ മക്കളാണ്.
ശൈലജയുടെ ഫോൺ: 9497162732
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |