അറബിക്കഥയ്ക്കും ഡയമണ്ട് നെക് ലെയ് സിനുശേഷം ലാൽജോസ് ചിത്രം ദുബായിൽ
ലാൽജോസിന്റെ പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറിന് മംമ്ത മോഹൻദാസ് നായികയായി എത്തുന്നു. അടുത്ത ആഴ്ച ദുബായിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ സൗബിനും മംമ്തയും ദമ്പതികളായാണ് അഭിനയിക്കുന്നത്. ആലുവക്കാരനായ ദസ്തഗീർ എന്ന ചെറുപ്പക്കാരന്റെ വേഷത്തിൽ സൗബിൻ എത്തുമ്പോൾ സുലേഖ എന്ന കഥാപാത്രമാണ് മംമ്തയ്ക്ക്. ഇവർക്കൊപ്പം മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് തിരക്കഥ ഡോ. ഇഖ്ബാൽ കുറ്റിപ്പുറം ഒരുക്കുന്നു.അറബിക്കഥയ്ക്കും ഡയമണ്ട് നെക് ലെയ്സിനുശേഷം ദുബായിൽ ചിത്രീകരിക്കുന്ന ലാൽജോസ് ചിത്രമാണിത്. ഈ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയതും ഡോ. ഇഖ്ബാൽ കുറ്റിപ്പുറമാണ്. ജസ്റ്റിൻ വർഗീസ് സംഗീത ഒരുക്കുന്നു.ഗാനങ്ങൾ സുഹൈൽ കോയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |