അറുപതിലേറെ ഇംഗ്ളീഷ് - അറബിക് പരസ്യചിത്രങ്ങളിൽ മോഡലായ താരം
കുഞ്ചാക്കോ ബോബൻ , നയൻതാര ചിത്രം നിഴലിൽ ദുബായിലെ അന്താരാഷ്ട്ര പരസ്യ മോഡലും മലയാളിയുമായ എട്ടു വയസുകാരൻ എെസിൻ ഹാഷ് പ്രധാന വേഷത്തിൽ എത്തുന്നു. അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴൽ എെസിന്റെ ആദ്യ സിനിമയാണ്. അറുപതിലേറെ ഇംഗ്ളീഷ് അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത എെസിൻ ഹാഷ് ദുബായ്, അബുദാബി സർക്കാരുകളുടെ ടൂറിസം ഉൾപ്പെടെ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഇൻസ്റ്റഗ്രാമിന്റെയും ഫേസ് ബുക്കിന്റെയു ബ്ളുടിക് വേരിഫിക്കേഷൻ ചെറിയ പ്രായത്തിൽ ലഭിച്ച അപൂർവം കുട്ടി സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്എം. പിള്ളി, ബാദുഷ, ഫെല്ലിനി ടി.പി , ജിനേഷ് ജോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന നിഴൽ പൂർണമായും ത്രില്ലർ ചിത്രമാണ്. കൊച്ചിയിൽ നിഴലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |