ന്യൂഡൽഹി: എസ്.എൻ.സി ലാവ്‌ലിൻ കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും. കേസ് വെള്ളിയാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ രണ്ട് തവണയാണ് കേസ് മാറ്റണമെന്ന് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.