അണ്ടർവേൾഡ് ആക്ഷൻ ത്രില്ലറുമായി കെജിഎഫ് സംവിധായകൻ

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനായി എത്തുന്ന സലാർ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്നു.കെജിഎഫ് ഒരുക്കിയ പ്രശാന്ത് നീൽ കെജിഎഫ് രണ്ടാം ഭാഗം ഒരുക്കുന്ന ജോലിയിലാണ് ഇപ്പോൾ. കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ഒരുക്കുന്ന മൂന്നാമത് ചിത്രത്തിൽ ഇതുവരെ ചെയ്തതിൽ ഏറ്റവുമധികം വയലൻസുള്ള കഥാപാത്രത്തെയാണ് സലാറിൽ പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ മറ്റു പ്രോജക്ടുകളായ ദീപിക പദുകോണിനൊപ്പമുള്ള നാഗ് അശ്വിൻ ചിത്രം, ആദിപുരുഷ്, രാധേ ശ്യാം എന്നീ സിനിമകൾക്കു ശേഷമായിരിക്കും സലാർ റിലീസ് ചെയ്യുക.എന്നാൽ 2021 ജനുവരിയിൽ സലാർ ചിത്രീകരണം ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |