ആലപ്പുഴ: കാവിയാട് മാധവൻകുട്ടിയുടെ വിയോഗം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് എസ്.എൻ.ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
യോഗം ദേവസ്വം സെക്രട്ടറിയെന്ന നിലയിലും നെടുമങ്ങാട് യൂണിയന്റെ പ്രസിഡന്റെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ആത്മമിത്രത്തെയാണ് നഷ്ടമായത്.
1996 ൽ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി പദവി ഏറ്റെടുക്കുമ്പോൾ തന്നോടൊപ്പം ദേവസ്വം സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തികഞ്ഞ ഗുരുദേവ ഭക്തനായ കാവിയാട് മാധവൻകുട്ടി ശിവഗിരി ആക്ഷൻ കൗൺസിലിൽ സജീവ സാന്നിദ്ധ്യവുമായിരുന്നു . ഗുരുദേവ ദർശനം ഉൾക്കൊണ്ടു വിദ്യാഭ്യാസ രംഗത്തും അദ്ദേഹം സജീവമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.