തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ നവംബർ 28 ന് രൂപമെടുത്ത ബുറേവി ലങ്കൻ തീരം കടന്ന് തമിഴ്നാട്ടിനടുത്തുള്ള മാന്നാർ കടലിലിടുക്കിലെത്താൻ ഒരാഴ്ചയിലേറെ എടുത്തു. 2017 ൽ ഇതേ സ്ഥലത്ത് നവംബർ 29ന് രൂപമെടുത്ത ഒാഖി ചുഴലിക്കാറ്റ് കേരളതീരത്ത് എത്തിയത് 24മണിക്കൂറിലാണ്. ഇൗ വേഗതക്കുറവാണ് ബുറേവിയെ ദുർബലമാക്കിയതെന്ന് കൊച്ചിസർവ്വകലാശാലയിലെ കാലാവസ്ഥാ വിദഗ്ദ്ധൻ ഡോ. അഭിലാഷ് പറയുന്നു. ശ്രീലങ്കയിലെ ട്രിങ്കോമാലി ജില്ലയിൽ ആദ്യം കരതൊട്ട ബുറേവിക്ക് അവിടെ വേഗത നഷ്ടമായി.പിന്നീട് ലങ്കയുടെ കിഴക്കൻ തീരം താണ്ടി വടക്കോട്ട് നീങ്ങിയ ബുറേവിക്ക് ബംഗാൾ ഉൾക്കടലിൽ നിന്ന് അറബിക്കടലിലേക്കുള്ള മാന്നാർ കടലിടുക്കിലെ മർദ്ദവ്യതിയാനം മൂലം കടൽപരപ്പിലൂടെ നീങ്ങാനുള്ള ശക്തി ( ടിയറിംഗ് ഫോഴ്സ്) അടിക്കടി കുറഞ്ഞു.കടൽ പരപ്പിലെ താപവ്യതിയാനത്തിൽ നിന്നാണ് ചുഴലിക്കാറ്റുകൾ ഉൗർജ്ജമെടുത്ത് ശക്തിയാർജ്ജിക്കുന്നത്. ന്യൂനമർദ്ദമായി തുടങ്ങി തീവ്ര ന്യൂനമർദ്ദമായും അതിതീവ്ര ന്യൂനമർദ്ദമായും മാറുന്ന ഇൗ ചുഴിയാണ് കൂടുതൽ കരുത്താർജ്ജിച്ച് ചുഴലിക്കാറ്റായി കടലിലൂടെ നീങ്ങുന്നത്. ശക്തികുറഞ്ഞ് ഇതേ പ്രക്രിയയിലൂടെ അത് ഇല്ലാതാകുന്നത് അപൂർവ്വമാണ്. കരയിൽ മരങ്ങളിലും കെട്ടിടങ്ങളിലും മലയിലുമെല്ലാം ഇടിച്ചാണ് സാധാരണ ചുഴലിക്കാറ്റുകൾ ശാന്തമാകാറ്. ഇത്തവണ അറബിക്കടലിലെ മർദ്ദവ്യതിയാനം ചുഴലിക്കാറ്റിനെ മെരുക്കിയത് തെക്കൻ തമിഴനാടിനെയും കേരളത്തെയും തുണച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |