തിരുവനന്തപുരം: ക്രിസ്മസ്, പുതുവർഷക്കാലത്ത് മലയാളികൾ കുടിച്ചത് 600 കോടിയുടെ മദ്യം. ഡിസംബർ 22 മുതൽ 31 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 523 കോടിയുടെ മദ്യമാണ് വിറ്റത്. ബാറുകൾ, ബിവറേജസ്, കൺസൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവയിലെ കണക്കാണിത്.
പുതുവർഷത്തലേന്ന് 89.12 കോടിയുടെ മദ്യമാണ് ബിവറേജസ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. ക്രിസ്മസിന്റെ തലേന്ന് മാത്രം 51.65 കോടിയുടെ വില്പയാണ് ബിവറേജസിന്റെ ഔട്ട്ലെറ്റുകളിലുണ്ടായത്.
കഴിഞ്ഞ വർഷത്തേക്കാൾ 4.11 കോടി രൂപയുടെ അധിക വില്പനയാണ് നടന്നത്.
ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് എറണാകുളം നെടുമ്പാശേരി ഔട്ട്ലെറ്റിലാണ്, 63.28 ലക്ഷം രൂപ. ക്രിസ്മസ് തലേന്ന് ബിറവേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും വെയർ ഹൗസുകളിലുമായി 71.51 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 6.88 കോടിയുടെ അധിക വില്പനയാണ് നടന്നത്.
ക്രിസ്മസ്, പുതുവർഷ വില്പന ഇങ്ങനെ (കോടിയിൽ)
2017...................... 480.67
2018...................... 514.34
2019...................... 523.00
2020...................... 600.00
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |