ഗാനഗന്ധർവൻ യേശുദാസിന് ഇന്ന് 81ആം പിറന്നാളാണ്. മലയാളിയുടെ രക്തത്തിൽ ഇത്രമേൽ അലിഞ്ഞു ചേർന്ന മറ്റൊരു ജീവിതം ഉണ്ടാകില്ല എന്നുതന്നെ പറയാം. ആറുപതിറ്റാണ്ട് നീളുന്ന ഗന്ധർവ സംഗീതത്തിന്റെ സപര്യ അണമുറിയാതെ ശ്രോതാവിന്റെ മനസും ശരീരവും ഒരുപോലെ നിറയ‌്ക്കുന്ന അനുഭൂതിയും അവാച്യം. സംഗീതലോകത്തിൽ പകരംവയ‌്ക്കാൻ കഴിയാതിരിക്കുമ്പോഴും വിവാദങ്ങളും എന്നും യേശുദാസിനെ തേടി എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾ അടുത്തകാലത്തുപോലും ചില കോണുകളിൽ നിന്നുള്ള വിമർശനങ്ങൾക്ക് ഇടവരുത്തുകയുണ്ടായി. എന്നാൽ സ്വതസിദ്ധമായ ശൈലി തന്നെയാണ് അന്നും ഇന്നും യേശുദാസ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവർ പറയും. 37 വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച ഒരു അഭിമുഖത്തിൽ ഇത് വ്യക്തമാണ്.
സംഗീതം, വ്യക്തി ജീവിതം, സിനിമ തുടങ്ങി സാംസ്‌കാരിക രംഗങ്ങളിൽ പോലും കൃത്യമായ നിരീക്ഷണവും, ഒരുപക്ഷേ ഇന്നായിരുന്നെങ്കിൽ വിവാദത്തിലേക്ക് നയിച്ചേക്കുമായിരുന്ന പരാമർശങ്ങളും യേശുദാസ് പ്രസ്‌തുത അഭിമുഖത്തിൽ നടത്തുന്നുണ്ട്. 1984ൽ നടത്തിയ അഭിമുഖത്തിന്റെ അപൂർവമായ വീഡിയോ പുറത്തുവിട്ടിരിക്കുന്നത് എവിഎം ഉണ്ണിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |